2022ല്‍, കോവിഡ് കാരണം ആഗോള ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുവെങ്കിലും അത് പഴയപടിയിലെത്തിയിട്ടുണ്ട്. 2080ഓടെ, ലോകത്ത് കൗമാരജനതയെക്കാള്‍ കൂടുതല്‍ വയോധികരായിരിക്കും. ഒരുവശത്ത്, ജനനനിരക്ക് കുറയുന്നതും മറുവശത്ത് ആരോഗ്യമേഖലയിലുണ്ടായ പുരോഗതി കാരണം മരണനിരക്ക് കുറയുന്നതുമാണ് ഇതിന് കാരണം. ഇന്ത്യയില്‍ 2075ല്‍, ശരാശരി ആയുര്‍ദൈര്‍ഘ്യം 80ലെത്തുമെന്നും കണക്കാക്കുന്നു.

Comments: